മുംബൈയിൽനിന്ന്​ യു.പിയിലെത്തി; നവാസുദ്ദീൻ സിദ്ധിഖീ വീട്ടുനിരീക്ഷണത്തിൽ

ന്യൂഡൽഹി: ബോളിവുഡ്​ നടൻ നവാസുദ്ദീൻ സിദ്ധിഖീ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തിൽ. കുടുംബത്തോടൊപ്പം ഇൗദ്​ ആഘോഷിക്കുന്നതിനായി മുംബൈയിൽനിന്നും ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ എത്തിയതായിരുന്നു താരം.

നട​ൻ ജനിച്ചുവളർന്നത് മുസഫർ നഗറി​ലെ​ ബുധാനയിലാണ്​. നടനും അടുത്ത ബന്ധുക്കളും പാസ്​ എടുത്തതിന്​ ശേഷമാണ്​ മുംബൈയിൽനിന്നും യു.പിയിലെ വീട്ടിലെത്തിയത്​. ബു​ധാനയിലെത്തിയതിനുശേഷം ആരോഗ്യ വിഭാഗം നടനും കുടുംബത്തിനും രണ്ടാഴ​്​ചത്തെ വീട്ടുനിരീക്ഷണം നിർദേശിക്കുകയായിരുന്നു. 

പാസ്​ എടുത്തതിന്​ ശേഷമാണ്​ യു.പിയിലേക്ക്​ പുറപ്പെട്ടതെന്നും താരത്തിനും കുടുംബത്തിനും കോവിഡ്​ പരിശോധനയിൽ നെഗറ്റീവാണെന്നും മഹാരാഷ്​ട്ര പൊലീസ്​ സൂപ്രണ്ട്​ നേപാൾ സിങ്​ പറഞ്ഞു. 

കുടുംബത്തോടൊപ്പം ഇൗദ്​ ആഘോഷിക്കാനാണ്​ നാട്ടിലെത്തിയതെന്നും താരം 14 ദിവ​സത്തെ ഹോം ക്വാറൻറീനിലാണെന്നും ഇൗ സമയം മറ്റാരുമായും സമ്പർക്കം പുലർത്തുന്നില്ലെന്നും താരത്തി​​​െൻറ സഹോദരൻ അയാസുദ്ദീൻ സിദ്ദീഖി പറഞ്ഞു. 

Tags:    
News Summary - Nawazuddin Siddiqui Travels To Budhana For Eid Quarantined For 14 Days -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.