Posted On
date_range Updated On
date_range ഋഷി കപൂറിെൻറ മാതാവ് കൃഷ്ണ രാജ് കപൂർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ ഋഷി കപൂറിെൻറ മാതാവ് കൃഷ്ണ രാജ് കപൂർ (87) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കപൂർ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. മകൻ രാധിർ കപൂറാണ് മാതാവിെൻറ വിയോഗ വാർത്ത അറിയിച്ചത്.
പ്രശസ്ത നടനും സംവിധാനവും നിർമാതാവുമായിരുന്ന രാജ് കപൂറിെൻറ ഭാര്യയാണ് കൃഷ്ണ. 1946 ലാണ് രാജ് കപൂർ കൃഷ്ണയെ വിവാഹം ചെയ്തത്. ഋഷി കപൂർ, രാധിർ കപൂർ, രാജീവ് കപൂർ, റിതു നന്ദ, റീമ കപൂർ എന്നിവരാണ് മക്കൾ.
സംസ്കാര ചടങ്ങുകൾ ചെമ്പൂർ ശ്‌മശാനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.