ഹൃത്വിക്​ റോഷൻ ലോകസുന്ദരൻ

മുംബൈ: അഭിനയപാടവത്തിനൊപ്പം സൗന്ദര്യം കൊണ്ടും ബോളിവുഡിനെ വിസ്​മയിപ്പിച്ച നടനാണ്​ ഹൃത്വിക്​ റോഷൻ. ഹൃത്വി ക്​ റോഷൻെറ പ്രശസ്​തി കേവലം ബോളിവുഡിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇപ്പോൾ ലോകത്തെ ഏറ്റവും സുന്ദരനായ വ്യക്​തിയായി മാറിയും വാർത്തകളിൽ ഇടംപിടിക്കുകയാണ്​​ ഹൃത്വിക്​ റോഷൻ.

യു.എസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസി നടത്തിയ പഠനത്തിലാണ്​ ഹൃത്വിക്​ ലോക സുന്ദരനായത്​. ഹോളിവുഡ്​ താരങ്ങളായ ക്രിസ്​ ഇവാൻസ്​, റോബർട്ട്​ പാറ്റിസൺ ഇംഗ്ലീഷ്​ ഫുട്​ബാളർ ഡേവിഡ്​ ബെക്കാം തുടങ്ങിയവരെയെല്ലാം പിന്നിലാക്കിയാണ്​ ഹൃത്വിക്കിൻെറ നേട്ടം. അതേസമയം, ബാഹ്യസൗന്ദര്യത്തിലല്ല വ്യക്​തിത്വത്തിലാണ്​ കാര്യമെന്നാണ്​ പുതിയ വാർത്തയോടുള്ള ഹൃത്വിക്കിൻെറ പ്രതികരണം.

ജൂലൈ 12ന്​ റിലീസായ സൂപ്പർ 30 എന്ന ചിത്രം വിജയകരമായി മുന്നേറുന്നതിനിടെയാണ്​ പുതിയ നേട്ടവും ഹൃത്വിക്കിനെ തേടിയെത്തിയത്​. പട്​ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗണിതാധ്യാപകൻ ആനന്ദ്​ കുമാറിൻെറ ജീവിതമാണ്​ സൂപ്പർ 30ൻെറ പ്രമേയം.

Tags:    
News Summary - Hrithik Roshan jokes about being named Most Handsome Man-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.