Posted On
date_range Updated On
date_range ഫറൂഖ് ഷെയ്ഖിന്‍റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
മുംബൈ: ബോളിവുഡ് നടന്‍ ഫറൂഖ് ഷെയ്ഖിന്‍റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1948ൽ ജനിച്ച ഷെയ്ഖ് 2013 ഡിസംബര്‍ 27ന് അറുപത്തിയഞ്ചാം വയസില്‍ ഷെയ്ഖ് ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച ഇദ്ദേഹത്തിന് പിതാവിനെപ്പോലെ അഭിഭാഷകന്‍ ആവുക എന്നതായിരുന്നു ലക്ഷ്യം. വഡോദരയിൽ നിന്ന് മുംബൈയിലെത്തിയ ഷെയ്ഖ് ഒടുവില്‍ അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.
സത്യജിത് റായിയുടെ ഷാറ്റര്‍ജി കി കില്ലാഡി, ഗമന്‍, ചഷ്മേ ബാദൂര്‍, ഉമ്രാവു ജാന്‍, ബാസര്‍ എന്നീ ചിത്രങ്ങളിലെ ഷെയ്ഖ് അഭിനന്ദാനാർഹമായ അഭിനയം കാഴ്ച വെച്ചിരുന്നു. ഏറെക്കാലം അഭിനയരംഗത്തുനിന്നും വിട്ടു നിന്ന ഫറൂക്ക് ഷെയ്ഖ് 2008ോടെ വീണ്ടും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.