Posted On
date_range Updated On
date_range ഫരീദ ജലാലിന്‍െറ ‘മരണം’ ആഘോഷിച്ച് സമൂഹമാധ്യമങ്ങള്‍
മുംബൈ: സമൂഹമാധ്യമങ്ങളുടെ ചുമരില്‍ പ്രശസ്ത ബോളിവുഡ് നടി ഫരീദ ജലാലും ‘മരിച്ചു’. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മരണവാര്‍ത്തയും അനുശോചനങ്ങളും നിറഞ്ഞതോടെ ബോളിവുഡും ഫരീദയുടെ ബന്ധുക്കളും ആശയക്കുഴപ്പത്തിലായി. പിന്നെ, അന്വേഷണവുമായി ഫോണ്‍ വിളികള്‍.
താന്‍ ജീവനോടെയുണ്ടെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും അടുപ്പമുള്ളവരുടെ ഫോണ്‍ വിളികളോട് പ്രതികരിച്ചിട്ടും അന്വേഷണവിളികള്‍ തീരുന്നില്ല. ‘‘ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് അസഹ്യമായി മാറി’’ -67കാരിയായ ഫരീദ പറഞ്ഞു. അഭ്യൂഹം ആര് എന്തിന് തൊടുത്തുവിട്ടെന്ന് മനസ്സിലാകുന്നില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫരീദക്ക് മുമ്പ് ബോളിവുഡിലെ മറ്റ് പല പ്രമുഖരുടെ മരണ വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ലതാ മങ്കേഷ്കര്‍ തുടങ്ങിയവരെയാണ് സമൂഹമാധ്യമങ്ങള്‍ ‘വകവരുത്തിയത്’. കൂടുതല്‍ തവണ സമൂഹമാധ്യമങ്ങളില്‍ ‘മരിച്ചത്’ ദിലീപ് കുമാറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.