Posted On
date_range Updated On
date_range 'ലയണി'ലെ മികച്ച അഭിനയം; ദേവ് പട്ടേലിന് ഒാസ്കർ നോമിനേഷൻ
ലോസ് ആഞ്ചലസ്: ഇന്ത്യൻ വംശജനായ ഹോളിവുഡ് നടൻ ദേവ് പട്ടേലിന് ഓസ്കർ നോമിനേഷൻ. 'ലയൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നോമിനേഷനാണ് പട്ടേലിന് ലഭിച്ചത്. 'സാരു ബ്രെയ്‍ലി' എന്ന യുവാവിന്‍റെ ജീവിത കഥയാണ് 'ലയൺ' എന്ന ചിത്രം പറയുന്നത്.
മധ്യപ്രദേശിലെ ഖാണ്ഡ്വായിലെ ഷേരു മുൻഷി ഖാൻ എന്ന കുട്ടി 'സാരു ബ്രെയ്‍ലി' എന്ന ആസ്ട്രേലിയൻ ബിസിനസുകാരനാകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ദരിദ്ര കുടുംബത്തിൽ ജനിച്ച ഷേരുവിനു സഹോദരനെ നഷ്ടമാകുന്നു. സഹോദരനെ തേടി ട്രെയിനിൽ കയറിയ ഷേരു എത്തുന്നത് കോൽക്കത്തയിൽ. അനാഥാലയത്തിൽ കഴിയുന്ന സാരുവിനെ ആസ്ട്രേലിയയിൽ നിന്നെത്തിയ ബ്രെയ്‍ലി കുടുംബം ദത്തെടുക്കുന്നു. തുടർന്ന് സാരു വലിയ ബിസിനസുകാരനാകുന്നു.
'സ്ലംഡോഗ് മില്യനെയർ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഇടംനേടിയ നടനാണ് ദേവ് പട്ടേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.