അനാർക്കലിയായി മധുബാലയും മാഡം ടുസാഡ്സ് മ്യൂസിയത്തിൽ

ന്യൂഡൽഹി: ഈ വർഷം അവസാനം തുറക്കാനിരിക്കുന്ന മാഡം ടുസാഡ്സ് മ്യൂസിയത്തിൽ മുൻകാല നടിയായ മധുബാലയുടെ മെഴുകുപ്രതിമ സ്ഥാപിക്കും. മധുബാലയുടെ ഏറ്റവും പ്രശ്സ്ത  കഥാപാത്രമായ മുഗൾ ഇ അസമിലെ അനാർക്കലിയുടെ രൂപത്തിലായിരിക്കും മെഴുകുപ്രതിമ. മ്യൂസിയത്തിലെ ബോളിവുഡ് സെക്ഷനിലാണ് മധുബാലയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദി സിനിമയുടെ സുവർണ കാലഘട്ടത്തിലെ സിനിമകളായ ചൽതി കാ നാം ഗാഡി, കാലാ പാനി, മിസ്റ്റർ ആന്ത്സഡ് മിസിസ്, ഹൗറ ബ്രിഡ്ജ് എന്നീ ക്ളാസിക് സിനിമകളിൽ വേഷമിട്ട് നടിയാണ് മധുബാല. താൻ ജീവിച്ചിരുന്ന ചെറിയ കാലഘട്ടത്തിൽ തന്നെ സിനിമ മേഖലയിൽ പ്രധാന സ്ഥാനം വഹിക്കാൻ ഈ നടിക്കായി. 

1952ൽ തിയറ്റർ ആർട്സ് എന്ന അമേരിക്കൻ മാഗസിനിൽ മധുബാലയുടെ ഫോട്ടോ മുഖചിത്രമായി വന്നിരുന്നു. അങ്ങനെ ലോകത്താകാമാനം ഈ ഈ സുന്ദരിക്ക് ആരാധകരുണ്ടായി. മധുബാലയെ ആദരിക്കാനായി 2008ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 

അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, ആശാ ഭോസ്ലെ, ശ്രേയ ഘോശാൽ എന്നിവരുടെ മെഴുകുപ്രതിമകൾക്കൊപ്പമാണ് മധുബാലയുടേയും പ്രതിമ സ്ഥാനം പിടക്കുന്നത്.

Tags:    
News Summary - Bollywood icon Madhubala’s wax statue to grace Delhi’s Madame Tussauds-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.