‘ആക്​സിഡൻറൽ പ്രൈംമിനിസ്​റ്റർ’ വെള്ളിത്തിരയിലേക്ക്​; മൻമോഹൻ സിങ്ങായി അനുപം ഖേർ

മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച്​ അദ്ദേഹത്തി‍​െൻറ മാധ്യമ ഉപദേഷ്​ടാവായിരുന്ന സഞ്​ജയ ബാരു എഴുതിയ ‘ആക്​സിഡൻറൽ പ്രൈം മിനിസ്​റ്റർ' സിനിമയാകുന്നു. സുനിൽ െബാഹ്​റ നിർമാണവും വിജയ്​ രത്​നാകർ ഗുട്ടെ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മൻമോഹൻ സിങ്ങായി വേഷമിടുന്നത്​ നടൻ അനുപം ഖേറാണ്​. ഹൻസൽ മേത്തയാണ്​ പുസ്തകം തിരക്കഥയാക്കുന്നത്​. 

അടുത്തവർഷം ചിത്രം തിയറ്ററുകളിൽ എത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സമകാലത്തിലെ പ്രമുഖനെ പകർത്തുക എന്നത്​ കനത്ത വെല്ലുവിളിയാണെന്ന്​ അനുപം ഖേർ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കു​േമ്പാഴും കടിഞ്ഞാൺ മൻമോഹൻ സിങ്ങി​​െൻറ കൈകളിലായിരുന്നില്ലെന്നാണ്​ സഞ്​ജയ ബാരു ത‍​െൻറ പുസ്​തകത്തിൽ ആരോപിക്കുന്നത്​. മുൻ ഉപദേശക‍​െൻറ സങ്കൽപവും നിറംപിടിപ്പിച്ച കാഴ്​ചപ്പാടുമാണ്​ പുസ്​തകമെന്നാണ്​ മുമ്പ്​ മൻ മോഹൻ സിങ്​ പ്രതികരിച്ചത്​. 

Tags:    
News Summary - Anupam Kher to play Manmohan Singh in movie based on Sanjoy Baru’s book ‘The Accidental Prime Minister’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.