Posted On
date_range Updated On
date_range അമിതാഭ് ബച്ചന്‍റെ കാർ അപകടത്തിൽപെട്ടു
കൊല്‍ക്കത്ത: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്‍റെ കാർ അപകടത്തിൽപെട്ടു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബച്ചന്‍ സഞ്ചരിച്ച മെര്‍സിഡസ് കാറിന്റെ പിന്‍ചക്രം യാത്രാമധ്യേ ഊരിത്തെറിക്കുകയായിരുന്നു. പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ട ബച്ചനെ ഉടന്‍ തന്നെ മറ്റൊരു കാറില്‍ വിമാനത്താവളത്തിലെത്തിച്ചു.
കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാറിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.