Posted On
date_range Updated On
date_range ചിത്രീകരണത്തിനിടെ ബച്ചന് ശാരീരികാസ്വസ്ഥ്യം
മുംബൈ: ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന് ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥ്യം. ജോധ്പൂരിൽ തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ മുംബൈയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമെത്തി ബച്ചനെ പരിശോധിച്ചു.
ഭയപ്പെടാനിലെന്നും ബച്ചൻ സുഖമായിരിക്കുന്നുവെന്നും പരിശോധനക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു.തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി ബച്ചനും ബ്ലോഗിൽ കുറിച്ചു.
തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ ആമിർഖാൻ, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നത്. വിജയ് കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ‍്യൂൾ തായ് ലാൻഡിൽ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.