Posted On
date_range Updated On
date_range ബലാത്സംഗം മറ്റാരെങ്കിലും ചെയ്തതായിരിക്കും- ആരോപണം നിഷേധിച്ച് നടൻ അലോക് നാഥ്
തനിക്കെതിരായ ലൈംഗിക പീഡന ആരോപണം നിഷേധിച്ച് നടൻ അലോക് നാഥ്. ഞാൻ അതു നിരസിക്കാനോ സമ്മതിക്കാനോ തയ്യാറല്ല. ബലാത്സംഗം ഉണ്ടായിരിക്കും. എന്നാൽ മറ്റാരെങ്കിലും ചെയ്തതായിരിക്കും അത്. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആരോപണം ഉന്നയിച്ച സ്ത്രീയുമായി സൗഹൃദമുണ്ടായിരുന്നെന്ന് നാഥ് സമ്മതിച്ചു. ഒരു സമയത്ത് അവൾ നല്ല സുഹൃത്തായിരുന്നു. ഇന്ന് അവൾ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു. ഇന്നത്തെ ലോകത്ത് ഒരു സ്ത്രീ പറയുന്ന ആരോപണങ്ങളിൽ പ്രതികരിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല- അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന സ്ത്രീ അലോക് നാഥിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. 20 വർഷം മുമ്പ് കാറിൽ ലിഫ്റ്റ് തന്ന് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.