വിവാദ ആൾദൈവവുമായി കൂടിക്കാഴ്​ച: അക്ഷയ്​ കുമാറിനെ ചോദ്യം ​െചയ്​തു

അമൃത്​സർ: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ആൾദൈവം ഗുർമീത്​ റാം റഹീമിനും മുൻ പഞ്ചാബ്​ ഉപമുഖ്യമന്ത്രി സുഖ്​ബീർ സിങ്​ ബാദലിനും കൂടിക്കാഴ്​ച നടത്താൻ അവസരം ഒരുക്കിയെന്ന ആരോപണം നേരിടുന്ന ബോളിവുഡ്​ നടൻ അക്ഷയ്​ കുമാറിനെ പഞ്ചാബ്​ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​തു. ഛണ്ഡിഗഢ്​ ആസ്ഥാനത്ത്​ ബുധനാഴ്​ചയായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്​തത്​. ജുഹുവിലെ സ്വന്തം വീട്ടിൽ വെച്ചാണ്​ ബോളിവുഡ്​ താരം ആൾദൈവവുമായി കൂടിക്കാഴ്​ച നടത്തിയതെന്നും ആരോപണമുണ്ടായിരുന്നു.

സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് നശിപ്പിച്ചതിനെ ചൊല്ലി ഫരീദ്​കോട്ടിലും കോട്​കപുരിയിലുമുണ്ടായ പൊലീസ്​ വെടിവെപ്പിനെ കുറിച്ച്​ അന്വേഷിക്കുന്ന സംഘമാണ്​ അക്ഷയ്​യെ ചോദ്യം ചെയ്​തത്​. അന്ന്​ ഗുർമീതി​​​െൻറ അനുയായികൾ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്​. ഇതിൽ രണ്ടു പേർ മരിച്ചിരുന്നു.

ഗുർമീതി​​​െൻറ വിവാദ സിനിമയായ മെസഞ്ചർ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു അക്ഷയ്​-ബാദൽ-ഗുർമീത്​ കൂടിക്കാഴ്ചയെന്നാണ്​ ആരോപണം. എന്നാൽ താൻ ഗുർമീതിനെ ഇതുവരെ കണ്ടി​േട്ടയില്ലെന്ന്​​ അക്ഷയ്​ അന്വേഷണ സംഘത്തോട്​ പറഞ്ഞു. അക്ഷയ്​ കുമാറി​​​െൻറ ഫ്ലാറ്റിൽ മൂവരും തമ്മിൽ കൂടിക്കാഴ്​ച നടത്തിയെന്ന്​​ കാട്ടി മുൻ എം.എൽ.എ. ഹർബൻസ് ജലാലാണ്​ ജസ്റ്റിസ് രഞ്ജിത് സിങ് കമീഷന്​ കത്തയച്ചത്​.

ത​​​െൻറ സിനിമകളിലൂടെ പഞ്ചാബ് സംസ്കാരത്തേ വളർത്തിയിട്ടേ ഉള്ളൂ. പഞ്ചാബ് സഹോദരങ്ങളോട് സ്നേഹവും ആദരവും മാത്രമേ ഉള്ളൂവെന്നും അവരുടെ വികാരത്തെ വ്രണപ്പെടപത്തില്ലെന്നും മുമ്പ്​ അക്ഷയ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Tags:    
News Summary - Akshay Kumar dismisses charges of mediation-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.