Posted On
date_range Updated On
date_range ആമിർഖാൻ ചിത്രം 'ദംഗൽ' തമിഴിലേക്ക്
ആമിർഖാൻ ചിത്രം 'ദംഗൽ' തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റും. 'തങ്കൽ' എന്നായിരിക്കും തമിഴ് പതിപ്പിന്‍റെ പേര്. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫൊഗട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്.
ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് ഈ റോളില്‍ എത്തുന്നത്. സാക്ഷി തൽവാറും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.