മുംബൈ: ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് തിയറ്ററുകളിലെത്തി സെൻസറിങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രത്തിന് പ്രദർശാനനുമതി ലഭിച്ചത്. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മുതൽ ചിത്രം ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് അണിയറ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നീക്കംചെയ്യണമെന്നു കോടതി നിർദേശിച്ച ഒരു രംഗം ഉൾപ്പെടെയാണ് ചിത്രം ഇന്‍റർനെറ്റിൽ പുറത്തായത്. വീഡിയോയിൽ സെൻസറിനുവേണ്ടി എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ ബോർഡുമായി ബന്ധപ്പെട്ടവരായിരിക്കും ചിത്രം പുറത്തുവിട്ടതെന്നും അണിയറപ്രവർത്തകർ ആരോപിച്ചു.
പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ഹ്യൂമൻ റൈറ്റ്സ് അവയർനെസാണ് സിനിമ പുറത്തിറക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.