Posted On
date_range Updated On
date_range ഫ്ലാഷ് മോബുമായി കത്രീനയും സിദ്ധാർഥും ജെയ്പൂർ മെട്രോയിൽ
ഫ്ലാഷ് മോബുകൾ ഇന്ന് സർവ സാധാരണമാണ്. മാളിലും റോഡിലും എവിടെയും ഫ്ലാഷ് മോബുകൾ കളിക്കുന്നത് ഇപ്പോൾ ട്രെൻഡാണ്. എന്നാൽ ജെയ്പൂർ മെട്രോ റെയിൽവേ സ്റ്റേഷനിലെത്തിയവർ അവിടെ നടന്ന ഫ്ലാഷ് മോബ് കണ്ട് ഒന്നു ഞെട്ടി. മറ്റൊന്നുമല്ല പ്രിയതാരങ്ങളാണ് കത്രീന കൈഫും സിദ്ധാർഥ് മൽഹോത്രയുമാണ് ഫ്ലാഷ് മോബുമായി ജെയ്പൂർ മെട്രോ സ്റ്റേഷനിലെത്തിയത്.
പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ബാർ ബാർ ദേകോയുടെ പ്രചരണാർഥമാണ് ഇരുവരും എത്തിയത്. ചിത്രത്തിലെ തന്നെ ഗാനമായ 'കലാ ചഷ്മ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
WATCH Katrina Kaif & Sidharth Malhotra's flash mob at Jaipur's metro station fr promotion of movie "Baar Baar Dekho" pic.twitter.com/COOO3bj4Ok
— ANI (@ANI_news) August 31, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.