മ​നം​നി​റ​ച്ച് ഒലെഗ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര​മേ​ള​യു​ടെ ആ​ദ്യ ദി​നം ജൂ​റി​സ് ക​ര്‍സൈ​റ്റി​സ് സം​വി​ധാ​നം ചെ​യ്ത ‘ഒ​ലെ​ഗ്’ കീ​ഴ​ട​ക്കി. ലോ​ക​ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ 15 വൈ​വി​ധ്യ കാ​ഴ്ച​ക​ളി​ല്‍ ലാ​ത്വി​യ​ന്‍ സി​നി​മ ഒ​ലെ​ഗ് പ്രേ​ക്ഷ​ക​രു​ടെ മ​നം​നി​റ​ച്ചു.

മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ ആ​ദ്യ പ്ര​ദ​ര്‍ശ​നം ന​ട​ന്ന സി​നി​മ നി​റ​ഞ്ഞ സ​ദ​സ്സി​ലാ​ണ് പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. ഒ​ലെ​ഗ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​​െൻറ സം​ഘ​ര്‍ഷം നി​റ​ഞ്ഞ ജീ​വി​തം ഹൃ​ദ​യ​സ്പ​ര്‍ശി​യാ​യി​രു​ന്നു എ​ന്ന് പ്രേ​ക്ഷ​ക​ര്‍ പ്ര​തി​ക​രി​ച്ചു. ബ്ര​സ​ല്‍സ് അ​ന്താ​രാ​ഷ്​​ട്ര​മേ​ള​യി​ല്‍ നാ​ഷ​ന​ല്‍ ഗ്രാ​ന്‍ഡ് പ്രി​ക്‌​സ് പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്ര​മാ​ണ് ഒ​ലെ​ഗ്. ടാ​ഗോ​റി​ല്‍ത​ന്നെ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഭൂ​ട്ടാ​ന്‍ ചി​ത്രം ലു​ണാ​ന -എ ​യാ​ക് ഇ​ന്‍ ദി ​ക്ലാ​സ്​​റൂ​മും മൊ​റോ​ക്ക​ന്‍ ചി​ത്രം ആ​ദ​മും വേ​റി​ട്ട​താ​യി​രു​ന്നു.

ലു​ണാ​ന ഉ​ഗ്യ​ന്‍ എ​ന്ന അ​ധ്യാ​പ​ക​​െൻറ ആ​ത്മീ​യ​യാ​ത്ര പ​റ​ഞ്ഞ​പ്പോ​ള്‍, ര​ണ്ട് സ്ത്രീ​ക​ളു​ടെ അ​പൂ​ര്‍വ​മാ​യ വ്യ​ക്തി​ബ​ന്ധ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ദം ഒ​രു​ക്കി​യി​രു​ന്ന​ത്. ഫ്ര​ഞ്ച് സി​നി​മ സ്​​റ്റീ​ഫ​ന്‍ ബാ​റ്റു​വി​​െൻറ ബേ​ര്‍ണി​ങ് ഗോ​സ്‌​റ്റ്, അം​ജ​ദ് അ​ബു അ​ലാ​ല​യു​ടെ യു ​വി​ല്‍ ഡൈ ​അ​റ്റ് ട്വ​ൻ​റി, അ​ര്‍മാ​ന്‍ഡോ കാ​പോ​യു​ടെ ഓ​ഗ​സ്​​റ്റ്​ എ​ന്നി​വ​യാ​ണ് ആ​ദ്യ​ദി​നം പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ മ​റ്റ്​ പ്ര​മു​ഖ സി​നി​മ​ക​ള്‍.

Tags:    
News Summary - Oleg Movie Review by IFFK-Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.