Posted On
date_range Updated On
date_range സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചു
കോട്ടയം: സിനിമ നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറില്‍ ടോറസ് ലോറിയിടിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് കോട്ടയം കോടിമതയിലാണ് അപകടം.കോടിമതയിലെ ഹോട്ടലില്‍നിന്ന് ഷൂട്ടിങ്ങിന് പോകാനായി റോഡിലേക്ക് ഇറങ്ങുന്നതിനിടെ പിന്നോട്ടെടുത്ത ലോറി സുരാജ് സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ലോറി പിന്നോട്ടെടുക്കുന്നതുകണ്ട് കാര്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ആര്‍ക്കും പരിക്കില്ല.
ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ‘ഒരു മുത്തശ്ശിഗദ’ എന്ന ചിത്രത്തിന്‍െറ ഷൂട്ടിങ്ങിനായാണ് സൂരാജ് കോട്ടയത്ത് എത്തിയത്. ഒത്തുതീര്‍പ്പില്‍ എത്താതായതോടെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.