Posted On
date_range Updated On
date_range സ്കൂൾ പരിസരത്ത് മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരത്ത് സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു. സോമേശ്വർ സരസ്വത് കോളനിയിലെ കെ. വരുൺ (28) ആണ് കൊല്ലപ്പെട്ടത്. വരുൺ ബുധനാഴ്ച രാത്രി വൈകി വീട്ടിലേക്ക് പോകുമ്പോൾ കൊല്യ ജോയ്ലാൻഡ് സ്കൂൾ പരിസരത്തെ മദ്യപസംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിൽ സോമേശ്വരത്തെ എസ്. സൂരജും ഒപ്പമുള്ളവരും വരുണിനെ ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വരുൺ വ്യാഴാഴ്ച മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.