(Representative Image)
Posted On
date_range Updated On
date_range വിജയപുരയിൽ യുവാവ് വെടിയേറ്റുമരിച്ചു
ബംഗളൂരു: വിജയപുരയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റുമരിച്ചു. തിക്കോട്ട താലൂക്കിലെ അരക്കേരി വില്ലേജിൽ മനവര ദൊഡ്ഡിക്ക് സമീപമാണ് സംഭവം. സതീഷ് റാത്തോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നും രമേശ് ചൗഹാനും സംഘവുമാണ് വെടിവെച്ചതെന്നും സതീഷ് റാത്തോഡിന്റെ പിതാവ് ആരോപിച്ചു. വിജയപുര റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.