മൃതദേഹം കിടന്ന അഴുക്കുചാൽ
Posted On
date_range Updated On
date_range യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ
ബംഗളൂരു: ആനേക്കൽ താലൂക്കിലെ സർജാപുരിൽ 35കാരിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കൊലപ്പെടുത്തിയശേഷം തള്ളിയതായി സംശയിക്കുന്നു. പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ നഗരസഭ തൊഴിലാളികളാണ് യുവതിയുടെ കാൽ ആദ്യം കണ്ടത്. തുടർന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സർജാപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.