പ്രകാശ് ബെള്ളൂർ
Posted On
date_range Updated On
date_range പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സക്ക് മുമ്പേ മരിച്ചു
മംഗളൂരു:പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ ഡോക്ടർ പരിശോധിക്കും മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. ബണ്ട്വാൾ സ്വദേശി പ്രകാശ് ബെള്ളൂർ (43) ആണ് തിങ്കളാഴ്ച മരിച്ചത്. ബണ്ട്വാൾ ഗവ.ആശുപത്രിയിലാണ് സംഭവം. അംതാദി മഹാശക്തി കേന്ദ്രം ജനറൽ സെക്രട്ടറിയായ പ്രകാശ് ദിവസങ്ങളായി പനിപിടിച്ച് കിടക്കുകയായിരുന്നു എന്ന് ഒപ്പം വന്നവർ ആശുപത്രി അധികൃതരോട് പറഞ്ഞു. ബണ്ട്വാൾ ബി.ജെ.പി എം.എൽ.എ രാജേഷ് നായ്കും പാർട്ടിയുടെ മറ്റു നേതാക്കളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.