Posted On
date_range Updated On
date_range അബ്ബെ വെള്ളച്ചാട്ടത്തിൽ യുവാവ് വീണുമരിച്ചു
ബംഗളൂരു: ശിവമൊഗ്ഗ ഹൊസനഗറിലെ അബ്ബെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബെള്ളാരി സ്വദേശി വിനോദ് (26) ആണ് മരിച്ചത്. കുടജാദ്രി സന്ദർശിച്ച ശേഷം സുഹൃത്തുകൾക്കൊപ്പം അബ്ബെ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു യുവാവ്.
പാറക്കെട്ടിലൂടെ നടക്കവെ വഴുതി വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.