അറസ്റ്റിലായ അനുരാധ
Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീ ഏഴുവർഷത്തിന് ശേഷം അറസ്റ്റിൽ
മംഗളൂരു: വസ്തുതർക്ക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീയെ കൗപ് പൊലീസ് മുംബൈയിൽനിന്ന് ഏഴുവർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു.
കൗപിലെ വി. അനുരാധ കർകെരെയാണ് (51) അറസ്റ്റിലായത്. മുലൂരിൽ 2012ൽ വസ്തുതർക്കവുമായി ബന്ധപ്പെട്ട് സഹോദരി നീതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അനുരാധ ജാമ്യവ്യവസ്ഥ ലംഘിച്ച് 2017 മുതൽ കോടതിയിൽ ഹാജരായില്ല. ഉഡുപ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് അനുസരിച്ച് കൗപ് എ.എസ്.ഐ രവിശ് ഹൊള്ള, കോൺസ്റ്റബ്ൾമാരായ മുഹമ്മദ് റഫീഖ്, സുലോചന എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.