Posted On
date_range Updated On
date_range അണക്കെട്ടിൽ വസ്ത്രം അലക്കുന്നതിനിടെ യുവതിയും രണ്ട് മക്കളും മുങ്ങിമരിച്ചു
ബംഗളൂരു: ചാമരാജ നഗർ ഗോപിനാഥം അണക്കെട്ടിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടെ യുവതിയും രണ്ട് മക്കളും മുങ്ങിമരിച്ചു.
വി.എം. മീന (33), മക്കളായ പവിത്ര(13), കീർത്തി (11) എന്നിവരാണ് മരിച്ചത്.
അലക്കിയ തുണികൾ കരയിൽ ഉണങ്ങാനിടുന്നതിനിടെ മീന തെന്നി വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാൻ ഇറങ്ങിയ കുട്ടികളും അപകടത്തിൽപെട്ടു.
മലെമണ്ഡേശ്വര ബട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.