Posted On
date_range Updated On
date_range ബന്ദിപ്പൂരിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു
ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം അനധികൃതമായി വലിച്ച വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. ബന്ദിപ്പൂർ ഓങ്കാർ റേഞ്ചിൽ ആലതൂരു വില്ലേജിൽ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. നാട്ടുകാരനായ രാജേഷ് എന്നയാളുടെ കൃഷിഭൂമിയിലാണ് 40 വയസ്സ് മതിക്കുന്ന കൊമ്പനാന ചെരിഞ്ഞത്. വിവരമറിഞ്ഞ് വനപാലകരെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.