ആ​ർ.​എ​ഫ് ഫാ​ത്തി​മ

വി​ഷ​യം ബം​ഗ​ളൂ​രു ന​ഗ​രം; തൃ​ശൂ​ർ സ്വ​ദേ​ശി​നി​ക്ക് യു.​എ​സ് ഫെ​ലോ​ഷി​പ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ത്തി​ന് തൃ​ശൂ​ർ സ്വ​ദേ​ശി​നി​ക്ക് അ​മേ​രി​ക്ക​ൻ ഫെ​ലോ​ഷി​പ്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ഫെ​ലോ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​യ ഫു​ൾ​ബ്രൈ​റ്റ് ഡോ​ക്ട​റ​ൽ റി​സ​ർ​ച് ഫെ​ലോ​ഷി​പ്പാ​ണ് തൃ​ശൂ​ർ ത​ളി​ക്കു​ളം സ്വ​ദേ​ശി ആ​ർ.​എ​ഫ് ഫാ​ത്തി​മ​ക്ക് ല​ഭി​ച്ച​ത്. ഐ.​ഐ.​ടി മ​ദ്രാ​സി​ലെ ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ, സാ​മൂ​ഹി​ക​ശാ​സ്ത്ര​ത്തി​ൽ പി.​എ​ച്ച്.​ഡി ഗ​വേ​ഷ​ക​യാ​ണ്. ബം​ഗ​ളൂ​രു അ​ൾ​സൂ​ർ ബ​സാ​ർ സ്ട്രീ​റ്റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന ഫ​സ​ൽ അ​ബൂ​ബ​ക്ക​ർ, ദി​ലാ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ബം​ഗ​ളൂ​രു​വി​ലെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് വ​ന്ന മാ​റ്റ​ങ്ങ​ളെ​പ്പ​റ്റി​യും അ​ത് പ്രാ​ദേ​ശി​ക​മാ​യ സ​മ്പ​ദ്ഘ​ട​ന​യെ എ​പ്ര​കാ​രം ബാ​ധി​ച്ചു എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഫാ​ത്തി​മ​യു​ടെ ഗ​വേ​ഷ​ണം. ഐ.​ഐ.​ടി മ​ദ്രാ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് സാ​ദി​ഖി​ന്റെ ഭാ​ര്യ​യാ​ണ്. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ്-​ഇ​ന്ത്യ എ​ജു​ക്കേ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​നും (യു.​എ​സ്.​ഐ.​ഇ.​എ​ഫ്) ഇ​ന്ത്യ​യി​ലെ ഫു​ൾ ബ്രൈ​റ്റ് ക​മീ​ഷ​നും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ഫെ​ലോ​ഷി​പ്പി​ന് ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യാ​ണ്. യു.​എ​സി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഇ​ല​നോ​യ് അ​ർ​ബാ​ന ഷാം​പെ​യ്നി​ൽ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ മു​ത​ൽ, അ​ടു​ത്ത ഒ​മ്പ​ത് മാ​സ​ങ്ങ​ൾ ഗ​വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഫാ​ത്തി​മ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. 

Tags:    
News Summary - US Fellowship for Thrissur native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.