ഹാസനിൽ രണ്ടുപേരുടെ ജീവനെടുത്ത വാഹനാപകടം
Posted On
date_range Updated On
date_range ഹാസനിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
ബംഗളൂരു: ഹാസനിൽ കട്ടാരിഘട്ടക്ക് സമീപം അമിതവേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാർ പൾസർ ബൈക്കിലിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. ഹാസൻ ദേവഗൗഡ നഗറിലെ താമസക്കാരായ ബി.എൻ. അജിത് (30), മനു (31) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽനിന്ന് ഹാസനിലേക്ക് വരികയായിരുന്നു ബി.എം.ഡബ്ല്യു കാർ. കട്ടാരിഘട്ട ഗേറ്റിന് സമീപം ബൈക്ക് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതിനുപുറമെ, ബി.എം.ഡബ്ല്യു കാർ കിയ കാറിലും അശ്വമേധ ബസിലും ഇടിച്ച് കുഴിയിൽ വീഴുകയായിരുന്നു. ചന്നരായപട്ടണ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.