ചരക്കു വാഹനം കിണറ്റിൽ വീണുണ്ടായ അപകടം
ചരക്കുവാഹനം കിണറ്റിൽവീണ് രണ്ടുപേർ മരിച്ചു
ബംഗളൂരു: ബുധനാഴ്ച രാത്രി ബിദറിലെ ഘോഡെപള്ളിക്ക് സമീപം റോഡരികിലെ തുറന്ന കിണറ്റിൽ വീണ് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാെല അപകട വാർത്തയറിഞ്ഞ് വീട്ടമ്മയും മരിച്ചു.
ബിദർ ഘോഡെപള്ളിയിലെ ലക്ഷ്മികാന്ത് എന്ന കാന്തരാകു (45), രവി (18) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ലക്ഷ്മികാന്തിന്റെ മരണവാർത്ത കേട്ട് അമ്മ ശാരദബായിക്ക് (86) ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അമിത വേഗതയാണ് വാഹനം കിണറ്റിലേക്ക് മറിയാൻ ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗാന്ധിഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.