Posted On
date_range Updated On
date_range കാണാതായ സഞ്ചാരിയുടെ മൃതദേഹം കണ്ടെടുത്തു
മംഗളൂരു: കുടക് ഹെരൂർ ഹാരംഗി തടാകത്തിൽ കാണാതായ സഞ്ചാരിയുടെ മൃതദേഹം കണ്ടെടുത്തു. മൈസൂരു സ്വദേശി വി.കെ. ശശിയാണ് (30) മരിച്ചത്. മൈസൂരുവിൽനിന്ന് 15 പേരടങ്ങുന്ന സംഘം വിനോദ യാത്രക്കായി എത്തിയതായിരുന്നു.
ശശി തടാകത്തിൽ നീന്താനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടു. ഞായറാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. സുണ്ടിക്കൊപ്പ പൊലീസിനൊപ്പം അഗ്നിരക്ഷാസേനയും ചേർന്ന് തിങ്കളാഴ്ച നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം കുശാൽനഗർ ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.