Posted On
date_range Updated On
date_range അഗതിമന്ദിരത്തിൽ പുതുവർഷമാഘോഷിച്ച് ട്രാഫിക് പൊലീസ്
ബംഗളൂരു: പുതുവർഷം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് ബംഗളൂരു ട്രാഫിക് പൊലീസ്. എച്ച്.എസ്.ആർ സ്റ്റേഷനിലെ ട്രാഫിക് വിഭാഗം പൊലീസുകാരാണ് കേക്കും മധുരപലഹാരങ്ങളുമായി ആനേപ്പാളയയിലെ സന്ധ്യ സുരക്ഷയിലെത്തിയത്. അനാഥരായ വയോധികർക്കൊപ്പം പുതുവത്സരമാഘോഷിച്ച പൊലീസ് അവിസ്മരണീയ നിമിഷങ്ങളുമായാണ് മടങ്ങിയത്. എച്ച്.എസ്.ആർ ട്രാഫിക് ഇൻസ്പെക്ടർ പോൾ, അഡുഗൊഡി ഇൻസ്പെക്ടർ അശോക്, രണ്ടു സ്റ്റേഷനുകളിലെയും മറ്റു പൊലീസുകാർ, കൈൻഡ് ഹാർട്ട് സംഘടന ഭാരവാഹികളായ എം.കെ. ബിജു, അയ്യൂബ്, രവി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.