Posted On
date_range Updated On
date_range മസ്ജിദിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
ബംഗളൂരു: കോലാറിൽ മസ്ജിദിന് കല്ലെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൽബാഗൽ സൊന്നവാഡി ജാമിഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത മുൽബാഗൽ റൂറൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ സുബ്രഹ്മണി (23) എന്ന് പൊലീസ് പറഞ്ഞു. കല്ലേറിൽ മസ്ജിദിന്റെ ജനൽ ചില്ലുകൾ തകർന്നു. രാത്രി തങ്ങളുടെ പതിവു പട്രോളിങ്ങിനിടെയാണ് മസ്ജിദ് ഭാരവാഹികളുടെ പരാതി ലഭിക്കുന്നതെന്നും ഉടൻ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.