ബംഗളൂരു: ചെറു ധാന്യങ്ങളെയും ജൈവ വിളകളെയും സംരക്ഷിക്കാനും അവയുടെ വിപണി വിപുലപ്പെടുത്താനും ലക്ഷ്യമിട്ട് കർണാടക സർക്കാർ സംഘടിപ്പിക്കുന്ന മില്ലറ്റ് ട്രേഡ് ഫെയർ വ്യാഴാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടിലെ ത്രിപുര വാസിനിയിൽ ആരംഭിക്കും.
മൂന്നു ദിവസം നീളുന്ന മേളയിൽ ജർമനി, സ്വിറ്റ്സർലൻഡ്, സ്പെയിൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം പങ്കെടുക്കും.
25 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും മേളയുടെ ഭാഗമാവും. ബെളഗാവിയിൽ നടന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ മേളയുടെ പ്രഖ്യാപനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കർഷകർ, കർഷക കൂട്ടായ്മകൾ, ചെറുധാന്യ-ജൈവ ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട സ്വദേശത്തെയും വിദേശത്തെയും കമ്പനികൾ, കേന്ദ്ര -സംസ്ഥാന ഏജൻസികൾ പങ്കെടുക്കും. വിവിധ ഉൽപന്നങ്ങളുമായി 300ഓളം സ്റ്റാളുകളും മേളയിലുണ്ടാവും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ തുടങ്ങിയവ അരങ്ങേറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.