Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു
ബംഗളൂരു: കർണാടക ആർ.ടി.സിയുടെ ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു. ചാമരാജ് നഗർ കൊല്ലഗലിൽനിന്ന് ദന്തള്ളി വില്ലേജിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിൽ 20 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ടയർ പൊട്ടിയതിന് പിന്നാലെ ഡ്രൈവർ ബസ് നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഗ്രാമീണ മേഖലയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ പലപ്പോഴും ബ്രേക്ക് ഡൗണാവുന്ന സംഭവങ്ങളുണ്ടെന്നും പഴയ ബസുകൾ മതിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്തുകയോ പുതിയ ബസുകൾ രംഗത്തിറക്കുകയോ ചെയ്യണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.