Posted On
date_range Updated On
date_range കാണാതായ യുവതി മരിച്ചനിലയിൽ
ബംഗളൂരു: കാണാതായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കുശാലിന്റെ മകൾ പൂജയെ (24) കഴിഞ്ഞ മാസം 30ന് വീട്ടിൽനിന്ന് പോയശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പൊലീസ് സ്റ്റേഷൻ എസ്.ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ ചതിച്ച് കൊലപ്പെടുത്തി നാലൂരിനടുത്തുള്ള കുഴിയിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.