Posted On
date_range Updated On
date_range അമ്മയും കുഞ്ഞും ഷോക്കേറ്റു മരിച്ച സംഭവം: ലോകായുക്ത കേസെടുത്തു
ബംഗളൂരു: കാടുഗൊഡിയിൽ അമ്മയും കുഞ്ഞും ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ലോകായുക്ത. വൈദ്യുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ബെസ്കോം കെ.ആർ സർക്കിൾ മാനേജിങ് ഡയറക്ടർ എന്നിവരടക്കം ഏഴു ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. സംഭവത്തിൽ രണ്ടാഴ്ചക്കകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോകായുക്ത ജസ്റ്റിസ് ബി.എസ്. ശൈലജ ആവശ്യപ്പെട്ടു.
കർണാടക ലോകായുക്ത ആക്ടിലെ ഏഴ് (ഒന്ന്) ബി വകുപ്പും രണ്ട് (ഒന്ന്) ബി വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. വൈറ്റ്ഫീൽഡിലെ ഹോപ്ഫാമിലുണ്ടായ അപകടത്തിൽ ദേശീയ മനുഷ്യാവകാശ കമീഷനും കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.