Posted On
date_range Updated On
date_range സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌റ്റേറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ജില്ലാ ജനറൽ ബോഡിയിൽ മുൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാജൻ കെ. ജോസഫ് അധ്യക്ഷത വഹിച്ചു. 2018-2022 വർഷത്തെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. ഈ കാലഘട്ടത്തിലെ കണക്കുകൾ ജില്ലാ ട്രാഷറർ അവതരിപ്പിച്ചു.
തുടർന്ന് ഇലക്ഷൻ ഓഫിസർ ചന്ദ്ര ബോസ് 2023 - 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. സന്തോഷ് തൈക്കാട്ടിൽ -പ്രസിഡന്റ്, കെ.എസ്. മഞ്ജുനാഥ് സെക്രട്ടറി, പി.സി. ഫ്രാൻസിസ് -ട്രാഷറർ എന്നിവരെ തിരഞ്ഞെടുത്തു.
സുവർണ്ണ കർണാടക കേരളസമാജം സ്‌റ്റേറ്റ്പ്രസിഡന്റ് കെ. ചന്ദ്രസേനനും സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയും ലോകകേരളസഭ മെമ്പറും ആയ കെ.പി. ശശിധരനും വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.