ബംഗളൂരു: എം.പിയും നടിയുമായ സുമലത അംബരീഷ് തന്റെ സിറ്റിങ് മണ്ഡലമായ മാണ്ഡ്യയിൽ ബി.ജെ.പി-ജെ.ഡി.എസ് സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമിക്കുവേണ്ടി രംഗത്തിറങ്ങും. ബുധനാഴ്ച മാണ്ഡ്യയിൽ പ്രവർത്തക കൺവെൻഷനിൽ അവർ അറിയിച്ചതാണിത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കുമാരസ്വാമിയുടെ മകനും നടനുമായ നിഖിലിനെ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ സുമലത ശ്രദ്ധ നേടിയിരുന്നു.
മാണ്ഡ്യയിൽ സീറ്റ് കിട്ടാൻ ഡൽഹിയിൽ ബി.ജെ.പി നേതാക്കളെ സന്ദർശിച്ച് അഭ്യർഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശന വേളയിൽ സുമലതയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് കുമാരസ്വാമിക്കുവേണ്ടി ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.