Posted On
date_range Updated On
date_range എസ്.യു.സി.ഐ കർണാടകയിൽ 19 മണ്ഡലങ്ങളിൽ മത്സരിക്കും
ബംഗളൂരു: സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ് (എസ്.യു.സി.ഐ) കർണാടകയിൽ 19 ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ ഹുബ്ബള്ളിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 151 സ്ഥാനാർഥികളെയാണ് രംഗത്തിറക്കുന്നത്. തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും ഏറെക്കാലമായുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും പാർട്ടി പ്രവർത്തകരെയാണ് സ്ഥാനാർഥിയാക്കുന്നതെന്നും സംസ്ഥാന കമ്മിറ്റിയംഗം രാമാഞ്ജനപ്പ ആൽദള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.