Posted On
date_range Updated On
date_range വിദ്യാർഥികളുടെ ബസ് പാസ് കാലാവധി നീട്ടും
ബംഗളൂരു: വിദ്യാർഥികളുടെ ബസ് പാസ് കാലാവധി രണ്ടു മാസത്തേക്കുകൂടി നീട്ടിനൽകാൻ കർണാടക ആർ.ടി.സി അധികൃതർ തീരുമാനിച്ചു. പാസ് കാലാവധി ഏപ്രിലില്‍ അവസാനിച്ചതോടെ വിദ്യാര്‍ഥികളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കോഴ്സിന്‍റെ കാലാവധി സ്ഥിരീകരിച്ച ശേഷം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തേക്കുകൂടി ബസ് പാസ് കാലാവധി നീട്ടും. നിശ്ചിത തുകയടച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. യാത്രാവേളയില്‍ തുകയടച്ച രസീതും ബസ് പാസും കണ്ടക്ടറെ കാണിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ബി.ഫാം തുടങ്ങിയ കോഴ്സുകളിലെ വിദ്യാർഥികള്‍ക്കും മുൻ വർഷങ്ങളിൽ അവരുടെ പരീക്ഷാ കാലാവധി പരിഗണിച്ച് ജൂലൈ വരെ ബസ് പാസ് കാലാവധി നീട്ടിക്കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.