Posted On
date_range Updated On
date_range ഹോളി ആഘോഷത്തിനിടെ മഹാരാഷ്ട്രയിൽ കർണാടക ബസിനുനേരെ കല്ലേറ്
ബംഗളൂരു: ഹോളി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലെ കോലാപുരിൽ കർണാടക സ്റ്റേറ്റ് ആർ.ടി.സി ബസിന് നേരെ കല്ലേറ് നടന്നു. വെള്ളിയാഴ്ചയാണ് സംഭവം. ഹോളി ആഘോഷത്തിന്റെ ഭാഗമായെന്ന നാട്യത്തിൽ ഒരു സംഘം കറുത്ത മഷി ബസിനുനേരെ പ്രയോഗിക്കുകയും തുടർന്ന് കല്ലെറിയുകയുമായിരുന്നു. എന്നാൽ, കല്ലേറ് സംഭവത്തിന് ഭാഷാ വിവാദവുമായി ബന്ധമില്ലെന്ന് കോലാപൂർ എസ്.പി ഭീമശങ്കർ ഗുലേദ് പറഞ്ഞു. കർണാടക ആർ.ടി.സിയുടെ ഒരു ബസിനു നേരെയും മഹാരാഷ്ട്ര ആർ.ടി.സിയുടെ ആറു ബസുകൾക്കു നേരെയും കല്ലേറുണ്ടായതായും സംഭവത്തിൽ 20 പേരെ പിടികൂടിയതായും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.