Posted On
date_range Updated On
date_range നവജാത ശിശുവിനെ രണ്ടാനമ്മ പാലിൽ വിഷം കലർത്തി നൽകി കൊന്നു
മംഗളൂരു: അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതാവിന്റെ രണ്ടാം ഭാര്യ പാലിൽ വിഷം കലർത്തി നൽകി കൊന്നതായി പരാതി.
യഡ്ഗിരി ബാബല ഗ്രാമത്തിൽ സിദ്ധപ്പ-ശ്രീദേവി ദമ്പതികളുടെ മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സിദ്ധപ്പയുടെ രണ്ടാം ഭാര്യ ദേവമ്മയെ(41) പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീദേവിയിൽ മക്കൾ ഉണ്ടാവാത്തതിനാലാണ് സിദ്ധപ്പ മറ്റൊരു വിവാഹം ചെയ്തതെന്ന് പോലീസ് പറഞ്ഞു.ആ ദാമ്പത്യത്തിൽ നാല് മക്കൾ പിറന്നു. ശ്രീദേവി കുഞ്ഞിന് ജന്മം നൽകിയതോടെ സ്വത്തിന് അവകാശിയാവുന്നത് തടയാനാണ് ക്രൂരകൃത്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.