നീറ്റ് പരീക്ഷ പ്പേപ്പർ ചോർച്ചക്കെ തെരെ എസ് എസ് എഫ് ജില്ലാഘടകം നടത്തിയ പ്രതിഷേദ റാലിയിൽ എസ് എം.എ ജില്ലാ സെക്രട്ടറി അബ്ദുൽ റഹിമാൻ ഹാജി പ്രസംഗിക്കുന്നു
ബംഗളൂരു: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച സംഭവത്തെ ശക്തമായി അപലപിച്ച് എസ് എസ് എഫ് ബംഗളൂരു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഭാവിയെ തകർക്കുന്ന തരത്തിൽ നടന്ന ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധത്തിൽ ശക്തമായപ്രതിഷേധമുയർന്നു. എസ് എസ് എഫ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി അൽത്താഫ് അലി, എസ്.എം.എ ജനറൽ സെക്രട്ടി അബ്ദുൽ റഹ്മാൻ ഹാജി, ഷഫീഖ് ശിവാജിനഗർ, അഡ്വ. ബദ്റുദ്ദീൻ മജസ്റ്റിക്, എസ് എസ് എഫ് ബെംഗളൂരു ജില്ലാ വെഫി സെക്രട്ടറി ഷംസു ഗാൻജാൽ, ശാഫി സഹദി മജസ്റ്റിക് എന്നിവർ സംസാരിച്ചു. പരീക്ഷാ സംവിധാനത്തിലേക്കുള്ള വിദ്യാർത്ഥികളുടെ വിശ്വാസം തകർക്കുന്ന ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിരവധി വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.