Posted On
date_range Updated On
date_range ശ്രീകൃഷ്ണ ജയന്തി ആഘോഷം
ബംഗളൂരു: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡനാമജപം സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാണ് ചടങ്ങ്. രാവിലെ എട്ടു മുതൽ പ്രസാദ വിതരണം നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എം.എൻ. കുട്ടി അറിയിച്ചു. ബംഗളൂരു: ഉദയനഗർ അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശോഭായാത്ര സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 5.30ന് ശിവൻ കോവിലിൽനിന്ന് ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയിൽ ഘോഷയാത്ര ആരംഭിക്കും. രാത്രി എട്ടിന് ഉറിയടി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.