Posted On
date_range Updated On
date_range മഹാകവി കുമാരനാശാന്റെ ജന്മദിനാചരണം സംഘടിപ്പിച്ച് ശ്രീനാരായണ സമിതി
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 153ാം ജന്മദിനാചരണം നടത്തി. വൈകീട്ട് അഞ്ചിന് സമിതിയിലെ മഹാകവി കുമാരനാശാൻ സ്മാരക ശിൽപത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ യോഗത്തിൽ വൈസ് പ്രസിഡന്റ് ലോലമ്മ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കൺവീനർ ടോമി ജെ. ആലുങ്കൽ, ആധ്യാത്മിക പ്രഭാഷകൻ മോഹൻ നാരായണ മേനോൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി എം.കെ. രാജേന്ദ്രൻ സംസാരിച്ചു. വൽസല മോഹൻ, ദീപ അനിൽ, വനജ ഭാരതീയൻ എന്നിവർ കുമാരനാശാന്റെ കവിതകൾ ആലപിച്ചു. ജോയന്റ് സെക്രട്ടറി ദീപ അനിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.