ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയപൂജ
Posted On
date_range Updated On
date_range ശ്രീനാരായണ സമിതി ചതയപൂജ
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ ഭക്തിസാന്ദ്രമായി. ചതയപൂജ ചടങ്ങുകൾക്ക് ചെറുവുള്ളിൽ വിപിൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു.
അമ്പലം കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വനിത വിങ് ചെയർപേഴ്സൻ വത്സല മോഹൻ, വൈസ് ചെയർപേഴ്സൻ ദീപ അനിൽ, അപർണ സുരേഷ്, യശോദ വിജയൻ, സുഗുണ സുഭാഷ്, സോന, കെ.പി. ബാലകൃഷ്ണൻ, കെ.എ. പ്രസന്നൻ, ഉമേഷ് ശർമ എന്നിവർ നേതൃത്വം നൽകി. കർപ്പൂര ആരതിയെ തുടർന്ന് മഹാ അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.