Posted On
date_range Updated On
date_range ഗുരു ജയന്തിയും മൈസൂരു ശാഖ സിൽവർ ജൂബിലിയും ഇന്ന്
ബംഗളൂരു: 170ാമത് ശ്രീനാരായണഗുരു ജയന്തിയും എസ്.എൻ.ഡി.പി മൈസൂരു ശാഖയുടെ സിൽവർ ജൂബിലി വാർഷികവും ഞായറാഴ്ച നടക്കും. മൈസൂരു എസ്.എൻ.ഡി.പി ശാഖയുടെയും നാരായണ ഗുരു ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജഗൻ മോഹൻ പാലസിൽ നടക്കുന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. രാവിലെ എട്ടു മുതൽ പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷം, മൈസൂരു ശാന്തിഗിരി ആശ്രമം മുഖ്യാധികാരി സ്വാമി പ്രണവശുദ്ധൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് സദ്യ, കണ്ണൂർ മെലോഡീസ് ടീമിന്റെ ഗാനമേള എന്നിവയുണ്ടാകും. വൈകുന്നേരം 5.30ന് പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.