Posted On
date_range Updated On
date_range ബംഗളൂരു-ജോലാർപേട്ട് സെക്ഷനിൽ ഇന്ന് വേഗപരിശോധന
ബംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ ബംഗളൂരു ഡിവിഷന് കീഴിൽ ബംഗളൂരു- ജോലാർപേട്ട് സെക്ഷനിൽ വ്യാഴാഴ്ച വേഗ പരിശോധന നടക്കും.
റൂട്ടിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണയോട്ടം സംഘടിപ്പിക്കുന്നത്. വേഗ പരിശോധന നടക്കുന്നതിനാൽ പൊതുജനങ്ങൾ ഈ റൂട്ടിൽ റെയിൽപാളം മുറിച്ചുകടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലെ യാത്രക്കാരും ജാഗ്രത പാലിക്കണം. സ്റ്റേഷനുകളിൽ ട്രാക്ക് മുറിച്ചു കടക്കുന്നത് ഒഴിവാക്കണം. പ്ലാറ്റ്ഫോമിൽ നിൽക്കുന്നവർ ട്രാക്കിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.