Posted On
date_range Updated On
date_range സ്മാർട്ട് സിറ്റി നിർമിതി ഹരിത ട്രൈബ്യൂണൽ തടഞ്ഞു
ബംഗളൂരു: മംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നേത്രാവതിക്കരയിലെ നിർമാണ പ്രവൃത്തികൾ ചെന്നൈ മേഖല ദേശീയ ഹരിത ട്രൈബ്യൂണൽ തടഞ്ഞു.തീരദേശ സംരക്ഷണ നിയമം (സി.ആർ.സെഡ്)ലംഘിച്ചത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ദേശീയ പരിസ്ഥിതി സംരക്ഷണ സംഘടന (എൻ.ഇ.സി.എഫ്) നൽകിയ പരാതിയെത്തുടർന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഈ മാസം 24ന് ട്രൈബ്യൂണൽ മുമ്പാകെ വിശദമായ റിപ്പോർട്ട് നൽകാൻ ഉത്തരവിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.