ബംഗളൂരു നോർത്തിലെ ഹെഗ്ഗനഹള്ളി ക്രോസിൽ നിർത്തിയിട്ട ബസുകൾക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ആറു ബസുകൾ കത്തിനശിച്ചു
ബംഗളൂരു: ഫിറ്റ്നസ് നഷ്ടമായി സർവിസ് നിർത്തിവെച്ച ആറു ബസുകൾ കത്തിനശിച്ചു. ബംഗളൂരു നോർത്തിലെ ഹെഗ്ഗനഹള്ളി ക്രോസിലാണ് സംഭവം. അപകടത്തിൽ ആളപായമില്ല. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
സ്വകാര്യ നഴ്സിങ് കോളജിന് സമീപം നിർത്തിയിട്ട ബസുകൾക്കാണ് തീപിടിച്ചത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് രാജഗോപാൽ നഗർ പൊലീസ് അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.