തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പി. ജയചന്ദ്രൻ അനുസ്മരണ പരിപാടിയിൽ ഗായകൻ എം.ബി. മോഹൻദാസ് സംസാരിക്കുന്നു
ബംഗളൂരു: ഉണർത്തുപാട്ടുകൾ കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി. ജയചന്ദ്രൻ എന്ന് ഗായകൻ എം.ബി. മോഹൻദാസ് പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച പി. ജയചന്ദ്രൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും പ്രകൃതിയും രതിയും മൃതിയുമെല്ലാം സ്വരരാഗ ഗീതികളുടെ സിംഫണികളാക്കി മാറ്റിയ മലയാളത്തിന്റെ മാസ്മര ഗായകനായിരുന്നു പി. ജയചന്ദ്രൻ എന്ന് യോഗം വിലയിരുത്തി.
മുൻ പ്രസിഡന്റ് ആർ.വി. പിള്ള അധ്യക്ഷത വഹിച്ചു. ഭാവഗായകന്റെ അനശ്വര ഗാനങ്ങൾ കോർത്തൊരുക്കിയ ‘ഭാവസാന്ദ്രം’ ഗാനമാലികയും അരങ്ങേറി. പിന്നണി ഗായകൻ ടി.കെ. സുജിത് ഉദ്ഘാടനം നിർവഹിച്ചു. പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കൃഷ്ണമ്മ, കൽപന പ്രദീപ്, ഹരിണി സുജിത്, തങ്കച്ചൻ പന്തളം, ഉമേഷ് ശർമ, പ്രഹ്ലാദൻ, എം.ആർ. നീരജ്, ഗംഗമ്മ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.